india

ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ആദ്യ സന്നാഹം ഇന്ന് മുതൽ,

അശ്വിന് കൊവിഡ്,

കൊഹ്‌ലി കൊവിഡ്

ബാധിതനായിരുന്നതായി റിപ്പോർട്ട്

ലെ​സ്റ്റ​ർ​:​ ​ഇ​ന്ത്യ​യും​ ​ഇം​ഗ്ല​ണ്ടും​ ​ത​മ്മി​ലു​ള്ള​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​പ​ത്ത് ​മാ​സ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​ന​ട​ക്കു​ന്ന​ ​അ​ഞ്ചാ​മ​ത്തെ​ ​പോ​രാ​ട്ട​ത്തി​ന് ​മു​ന്നോ​ടി​യാ​യു​ള്ള​ ​സ​ന്നാ​ഹ​ ​മ​ത്സ​രം​ ​ഇ​ന്നാ​രം​ഭി​ക്കും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​ഇ​ന്ന് ​വൈ​കി​ട്ട് 3.30​ ​മു​ത​ലാ​ണ് ​കൗ​ണ്ടി​ടീ​മാ​യ​ ​ലെ​സ്റ്റ​ർ​ ​ഷെ​യ​റു​മാ​യു​ള്ല​ ​ ഇന്ത്യയുടെ സ​ന്നാ​ഹ​ ​മ​ത്സ​രം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ആ​ഗ​സ്റ്റ് ​-​ ​സെ​പ്തം​ബ​ർ​ ​മാ​സ​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ ​ടെ​സ്റ്റ് ​പ​ര​മ്പ​ര​യി​ലെ​ ​അ​വ​സാ​ന​ ​മ​ത്സ​രം​ ​ഇ​ന്ത്യ​ൻ​ ​ടീം​ ​ഫി​സി​യോ​യ്ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ​ ​മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​ജൂ​ലാ​യ് 1​ ​മു​ത​ൽ​ ​അ​ഞ്ച് ​വ​രെ​ ​എ​ഡ്‌​ജ്ബാ​സ്റ്റ​ണി​ലാ​ണ് ​അ​ഞ്ചാം​ ​ടെ​സ്റ്റ് ​ന​ട​ക്കു​ക.
എ​ന്നാ​ൽ​ ​മാ​റ്റി​വ​ച്ച​ ​മ​ത്സ​രം​ ​ക​ളി​ക്കാ​നാ​യി​ ​ഇം​ഗ്ല​ണ്ടി​ൽ​ ​ഇ​പ്പോ​ൾ ​എ​ത്തി​യി​രി​ക്കു​ന്ന​ ​ഇ​ന്ത്യ​ൻ​ ​ടീ​മും​ ​കൊ​വി​ഡ് ​ഭീ​തി​യി​ലാ​ണ്.​ ​സ്പി​ൻ​ ​ആ​ൾ​റൗ​ണ്ട​ർ​ ​ആ​ർ.​അ​ശ്വി​ൻ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​തി​നാ​ൽ​ ​ടീ​മി​നൊ​പ്പം​ ​ഇം​ഗ്ല​ണ്ടി​ലേ​ക്ക് ​പോ​യി​ല്ല.​ ​ടീം​ ​പു​റ​പ്പെ​ടു​ന്ന​തി​ന് ​മു​മ്പ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ ​അ​ദ്ദേ​ഹം​ ​ഐ​സൊ​ലേ​ഷ​നി​ലാ​ണ്.​ ​ജൂ​ലാ​യ് 1​ന് ​മു​ൻ​പ് ​അശ്വിന് ആ​രോ​ഗ്യം​ ​വീ​ണ്ടെ​ടു​ക്കാ​നാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.
ഭാ​ര്യ​യ്ക്കും​ ​മ​ക​ൾ​ക്കു​മൊ​പ്പം​ ​മാ​ല​ദ്വീ​പി​ൽ​ ​അ​വ​ധി​ക്കാ​ലം​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​പോ​യ​ ​മു​ൻ​ ​നാ​യ​ക​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​തി​രി​ച്ചെ​ത്തി​യ​ ​ശേ​ഷം​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന് ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​പി​ന്നീ​ട് ​കൊ​വി​ഡ് ​മു​ക്ത​നാ​യ​ ​അ​ദ്ദേ​ഹം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ലെ​സ്റ്റ​റി​ൽ​ ​ടീ​മി​നൊ​പ്പം​ ​പ​രി​ശീ​ല​നം​ ​ന​ട​ത്തു​ക​യും​ ​അം​ഗ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.
ഇ​ന്ത്യ​ൻ​ ​ടീം​ ​പ​ല​ ​സം​ഘ​ങ്ങ​ളാ​യാ​ണ് ​ഇം​ഗ്ല​ണ്ടി​ൽ​ ​എ​ത്തി​യ​ത്.​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​ ​നി​ല​നിൽ​ക്കു​ന്ന​തി​നാ​ൽ​ ​ലെ​സ്റ്റ​ർഷെയറി​നെ​തി​രാ​യ​ ​സ​ന്നാ​ഹ​ത്തെ​ ​ഇ​ന്ത്യ​ ​ലാ​ഘ​വ​ത്തെ​ടെ​യാ​ണ് ​സ​മീ​പി​ക്കു​ന്ന​തെ​ന്നാ​ണ് ​ടീം​ ​വ്യ​ത്ത​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​വി​വ​രം.​
​ക​ളി​ക്കാ​ർ​​ക്ക് ​അ​ധി​കം​ ​ഭാ​രം​ ​ന​ൽ​കേ​ണ്ടെ​ന്ന ​മെ​ഡി​ക്ക​ൽ​ ​നി​ർ​ദ്ദേ​ശ​വും​ ​ടീം​ ​മാ​നേ​ജ്‌മെ​ന്റി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ടീ​മി​ൽ​ ​ഇ​നി​യും​ ​കൊ​വി​ഡ് ​കേ​സു​ക​ൾ​ ​ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും​ ​ബി.​സി.​സി.​ഐ​ ​വൃ​ത്ത​ങ്ങ​ൾ​ ​സൂ​ച​ന​ ​ന​ൽ​കു​ന്നു.
17​ ​ആം​ഗ​ ​ടീ​മി​നെ​യാ​ണ് ​ഇ​ന്ത്യ​ ​ഇം​ഗ്ല​ണ്ട് ​ടൂ​റി​ന് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.​ ​
എ​ന്നാ​ൽ​ ​ഇ​പ്പോ​ൾ​ 15​ ​പേ​രെ​ ​ഇം​ഗ്ല​ണ്ടി​ലു​ള്ളൂ.​ ​അ​ശ്വി​ൻ​ ​കൊ​വി​ഡ് ​മൂ​ലം​ ​വീ​ട്ടി​ൽ​ ​ഐ​സൊ​ലേ​ഷ​നി​ലും​ ​ടീ​മി​​ന്റെ​ ​വൈ​സ് ​ക്യാ​പ്ട​ൻ​ ​കെ.​എ​ൽ.​ ​രാ​ഹു​ൽ​ ​പ​രി​ക്കി​നെ​ ​തു​ട​ർ​ന്ന് ​ജ​ർമനി​യി​ൽ​ ​ചി​കി​ത്സ​യി​ലു​മാ​ണ്.