
കീവ് : യുക്രെയിനിലെ ഖാർക്കീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ എട്ട് വയസുള്ള കുട്ടി ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. മൈക്കൊലൈവിൽ റഷ്യൻ മിസൈലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്കൂളുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു.
അതേ സമയം, ജൂലായ് 7നും 8നും ഇന്റോനേഷ്യയിൽ നടക്കുന്ന ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് പറഞ്ഞു.