
ആരോഗ്യകാര്യത്തിലും സൗന്ദര്യ കാര്യത്തിലുമൊക്കെ അതീവ ശ്രദ്ധചെലുത്തുന്നവരാണ് മിക്ക താരങ്ങളും. ഫിറ്റ്നസിനായി പലരീതികളാണ് ഓരോരുത്തരും തിരഞ്ഞെടുക്കുക. ചിലർ ജിമ്മിൽ പോകും, മറ്റുചിലർ യോഗയോ സുംബയോ ഒക്കെയായിരിക്കും ചെയ്യുക.
പലതാരങ്ങളും തങ്ങളുടെ വർക്കൗട്ട് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. നടിയും മോഡലുമായ ആഷ്‌ക ഗൊറാഡിയയും അത്തരത്തിൽ ഒരു ഫിറ്റ്നസ് പ്രേമിയാണ്. നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം തന്നെ വർക്കൗട്ടാണ്.
നടിയുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ നിറയെ വ്യായാമം ചെയ്യുന്ന വീഡിയോകളാണ്. കൈകൾക്ക് കൂടുതൽ കരുത്ത് കിട്ടാനായി ചെയ്യേണ്ട വർക്കൗട്ടിന്റെ വീഡിയോയാണ് നടിയിപ്പോൾ പങ്കുവച്ചിരിക്കുന്നത്. തന്റെ ശരീരത്തിന്റെ ഭാരം കൈകളിൽ താങ്ങുന്നതാണ് നടി പങ്കുവച്ച വീഡിയോയിലുള്ളത്.
പോസ്റ്റ് ചെയ്ത് കുറച്ച് സമയത്തിനുള്ളിൽ പതിനായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്. 'എപ്പോഴും പോലെ സൂപ്പർസ്റ്റാർ' -എന്നാണ് വീഡിയോയ്ക്ക് നടിയുടെ ഭർത്താവ് ബ്രെന്റ് ഗോബിൾ കമന്റ് ചെയ്തിരിക്കുന്നത്.