butler

ആംസ്റ്റർഡാം: മൂന്നാം ഏകദിനത്തിലും ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറുടെ ബാറ്റിന്റെ ചൂട് നെതർലൻഡ്‌സ് ബൗളേർസ് അറിഞ്ഞു. ബൗളറുടെ കയ്യിൽനിന്നും വഴുതി വീണ പന്ത് പോലും ബട്‌ലർ വെറുതെ വിട്ടില്ല, അതും താരം സിക്‌സർ പായിച്ചു. ബട്‌ലറുടെ ഈ വേറിട്ട ഷോട്ടിന്റെ വീഡിയോ വെെറലാവുകയാണ്.

മത്സരത്തിന്റെ 29-ാം ഓവറിനിടെയാണ് സംഭവം. ബൗൾ ചെയ്യുന്നതിനിടെ നെതർലൻഡ്‌സിന്റെ പേസർ പോൾ വാൻ മീക്കെരന്റെ കയ്യിൽനിന്നാണ് പന്ത് വഴുതിയത്. സ്ലോ ബൗണ്‍സർ എറിയാനുള്ള ശ്രമത്തിനിടെയാണ് പന്ത് പിച്ചിൽ ദൂരെ മാറി വീണത്. ഒട്ടും സമയം പാഴാക്കാതെ ബട്‌ലർ വശത്തേയ്‌ക്ക് മാറി നിന്ന് ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗിനു മുകളിലൂടെ സിക്‌സർ പായിച്ചു. പന്ത് അമ്പയർ നോബോൾ വിളിച്ചു.

butler

മത്സരത്തിൽ 245 റൺസിന്റെ വിജയലക്ഷ്യമാണ് നെതർലൻഡ്‌സ് ഉയർത്തിയത്. 31 ഓവറിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. ഓപ്പണർ ജെയ്‌സൻ റോയ് 101 റൺസോടെ പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ 64 പന്തിൽ പുറത്താകാതെ അടിച്ചെടുത്തത് 86 റൺസ് അടിച്ചെടുത്തു.

🤣🤣🤣🤣🤣🤣 pic.twitter.com/SYVCmHr2iD

— Sachin (@Sachin72342594) June 22, 2022