
ഗായിക മഞ്ജരി വിവാഹിതയാകുന്നു. പത്തനംതിട്ട സ്വദേശി ജെറിൻ ആണ് വരൻ. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ മാനേജരാണ് ജെറിൻ. നാളെ രാവിലെ തിരുവനന്തപുരത്തു വച്ചാണ് വിവാഹം.

ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാർത്ഥികളും വിരുന്ന് സൽക്കാരത്തിന്റെ ഭാഗമാകും. ബാല്യകാല സുഹൃത്തുക്കളായ മഞ്ജരിയും ജെറിനും മസ്‌കറ്റിലെ സ്‌കൂളിൽ ഒന്നാം ക്ലാസ് മുതൽ ഒരുമിച്ച് പഠിച്ചവരാണ്. മെഹന്തിയുടെ വീഡിയോ ഗായിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.