
കുട്ടികളുടെ കളിചിരിയും, കൊച്ചു കുസൃതികളും, പാട്ടുപാടുന്നതുമൊക്കെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. അതിനാൽത്തന്നെ കുട്ടികളുമായി ബന്ധപ്പെട്ടുള്ള മിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
സ്‌കൂൾ തുറന്നതിന് പിന്നാലെ സ്‌കൂളുകളിലെയും ക്ലാസ് മുറികളിലെയും കുട്ടികളുടെ ദൃശ്യങ്ങളാണ് ആളുകളുടെ ഹൃദയം കവരുന്നത്. സ്‌കൂളിൽ പോകുന്ന രമേശ് പിഷാരടിയുടെ മകന്റെ വീഡിയോയും, ഇരുന്നുകൊണ്ട് ഉറങ്ങുന്ന കൂട്ടുകാരനെ തോളോട് ചേർക്കുന്ന കുട്ടിയുടെ വീഡിയോയുമൊക്കെ ദിവസങ്ങൾക്ക് മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.
ക്ലാസ് മുറിയിൽ നിന്ന് ഏങ്ങിയേങ്ങി കരയുന്ന കൂട്ടുകാരനെ ആശ്വസിപ്പിക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോയാണ് ഇപ്പോൾ ഏവരുടെയും മനം കവരുന്നത്. 'നീ എന്നേം കരയിക്കല്ലേ, മക്കളെ അമ്മ ഇപ്പ വര്വേ' എന്നാണ് പെൺകുട്ടി കൂട്ടുകാരനോട് പറയുന്നത്.