
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ജൂൺ 24 -1197 മിഥുനം 10 വെള്ളിയാഴ്ച.(പുലർന്ന ശേഷം 8 മണി 3 മിനിറ്റ് 15 സെക്കന്റ് വരെ അശ്വതി ശേഷം ഭരണി നക്ഷത്രം )
അശ്വതി: വിവാഹം ആലോചിക്കുന്നവർക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി.സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. പ്രതീക്ഷിക്കാതെ ധനം ലഭിക്കും, കേസുകളിൽ വിജയം.
ഭരണി: ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. പ്രവർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കലാപരമായ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. മേലധികാരികളുടെ പ്രശംസ ലഭിക്കും, ദേവാലയ ദർശനം നടത്തും.
കാര്‍ത്തിക: അരിഷ്ടതകൾ ശമിക്കും. തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും. തുടങ്ങി വച്ച പ്രവർത്തനങ്ങളിൽ വിജയിക്കും. മുൻകാല സമ്പാദ്യങ്ങളിൽ നിന്ന് ധനലാഭം. ആഡംബര വസ്തുക്കൾ വാങ്ങും, അയൽക്കാർ സഹായം ചെയ്യും.
രോഹിണി: കുടുംബത്തിൽ സ്ത്രീജനങ്ങൾ മുഖേന കലഹ സാദ്ധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടാകും, യാത്രയിൽ സൂക്ഷ്മത പാലിക്കുക.
മകയിരം: ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾക്ക് സാദ്ധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. വിവാഹ കാര്യത്തിൽ തടസങ്ങൾ നീങ്ങും, വിദേശ സഹായം ലഭിക്കും.
തിരുവാതിര: വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവൃത്തികൾ വിജയത്തിലെത്തിക്കുന്നതിന് നന്നേ ബുദ്ധിമുട്ടും. ധനനഷ്ടം സംഭവിക്കും, വ്യവഹാര പരാജയം ഉണ്ടാകും.
പുണര്‍തം: അനാരോഗ്യംമൂലം മുൻ തീരുമാനങ്ങൾ മാറ്റി വയ്‌ക്കേണ്ടിവരും. വിദേശസഞ്ചാരം സാദ്ധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടി വയ്‌ക്കേണ്ടിവരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും, സന്താന ഭാഗ്യം.
പൂയം: ലഹരിവസ്തുക്കളിൽ താല്പര്യം വർധിക്കും. വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീർഘയാത്രകൾ ഒഴിവാക്കുക, ബന്ധുജന സഹായത്തിന് ശ്രമിച്ചാൽ വിജയിക്കുകയില്ല. പ്രണയ പരാജയം, വിശ്വാസ വഞ്ചന നേരിടും.
ആയില്യം: കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും. രോഗികൾക്ക് സാന്ത്വനമാകും, പുണ്യ പ്രവൃത്തികൾ ചെയ്യാൻ കഴിയും.
മകം: മറ്റുള്ളവരുമായി കലഹങ്ങൾക്ക് സാദ്ധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. പിതാവിന് അരിഷ്ടതകൾ.അനുകൂലമായി നിന്നിരുന്നവർ പിന്നാക്കം പോകുവാൻ ഇടയുണ്ട്. കാര്യങ്ങൾക്ക് കാലതാമസം നേരിടും, തൊഴിൽ നഷ്ടത്തിൽ ആകാനിടയുണ്ട് .
പൂരം: ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ നേട്ടങ്ങൾ കൈവരിക്കും. സർക്കാർ ജോലി ലഭിക്കുവാനും സാദ്ധ്യത. സന്താന ഗുണമനുഭവിക്കും. പുതിയ തൊഴിൽ ലഭിക്കും, വിദേശ യാത്ര ചെയ്യാൻ കഴിയും.
ഉത്രം: പൂർവിക സ്വത്ത് ലഭിക്കുവാൻ യോഗമുള്ള കാലമാണ്. യാത്രകൾക്കിടയിൽ വീഴ്ച - പരുക്ക് എന്നിവ ഇവയുണ്ടാകുവാൻ സാദ്ധ്യതയുണ്ട്. ഭവന നിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും.കേസുകളിൽ വിജയം, സന്താന ഭാഗ്യം.
അത്തം: ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ കൂടും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. ധനലാഭം ഉണ്ടാകും, കുടുംബാംഗങ്ങൾ സന്തോഷത്തോടെ ഇടപെടും.
ചിത്തിര: കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, വാഹനത്തിന് അറ്റകുറ്റപ്പണികൾ. ദാമ്പത്യ പ്രശ്നങ്ങൾ പരിഹൃതമാകും. സൗഹൃദ വലയം വികസിപ്പിക്കും, പല വിധത്തിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
ചോതി: ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം. വാഹനം വാങ്ങിക്കുവാൻ യോഗം, തൊഴിൽപരമായ അവസര നഷ്ടം. സുഹൃദ് സഹായം കൂടും, സന്താനങ്ങളെ കൊണ്ടുളള അനുഭവ ഗുണം ഉണ്ടാകും. കുടുംബ വഴക്ക് പറഞ്ഞു തീർക്കും, കീഴ് ജീവനക്കാരുടെ സഹായം ലഭിക്കും.
വിശാഖം: സഞ്ചാരക്ലേശം അനുഭവിക്കും. അന്യരുമായി ഇടപെട്ട് മാനഹാനിക്കു സാദ്ധ്യത. ശാരീരിക - മാനസിക വിഷമം ഉണ്ടാകും, യാത്രകൾ വിഫലമാകും. പെരുമാറ്റത്തിൽ കൃത്രിമത്വം കലർത്തി വിരോധം സമ്പാദിക്കും.
അനിഴം: സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും. സുഹൃത്ത് വഴി ധനം നഷ്ടപ്പെടും, കണക്ക് കൂട്ടലുകൾ തെറ്റും. അനാവശ്യ മാനസിക ഉത്കണ്ഠമൂലം ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക.
കേട്ട: വാക് ദാേഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. സ്ത്രീകളാൽ വഞ്ചിക്കപ്പെടും, ഏകാന്ത വാസം അനുഭവപ്പെടും. സാമ്പത്തികമായി വിഷമതകൾ നേരിടും. വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും.
മൂലം:ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കുവാൻ കഴിയാതെ വരും. സമൂഹത്തിൽ മാന്യമായ അംഗീകാരം ലഭിക്കും. ശത്രുവിന്റെ മേൽ വിജയം നേടും.
പൂരാടം: ദാമ്പത്യ ജീവിതത്തിൽ ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം, ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. അന്യ സ്ത്രീകളുടെ സഹായം ലഭിക്കും, ഗവേഷകർക്ക് നല്ല സമയം.
ഉത്രാടം: പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർദ്ധിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ ബന്ധങ്ങൾ. വാഹനം മാറ്റി വാങ്ങാൻ സാധിക്കും.
തിരുവോണം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. ഔദ്യോഗികപരമായ യാത്രകൾ വേണ്ടിവരും. ഗൃഹനിർമ്മാണത്തിൽ പുരോഗതി. തൊഴിൽ സ്ഥലത്ത് അധികാരം കൂടുതൽ വരും, സ്വജനങ്ങൾ ഗുണം ചെയ്യും.
അവിട്ടം: സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം. ബന്ധുജനഗുണം വർദ്ധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.ആഗ്രഹങ്ങൾ സാധിക്കും. ശത്രു സ്ഥാനത്തുള്ളവർക്ക് നാശം, പുതിയ വീടിന് യോഗം.
ചതയം: തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസങ്ങൾ മാറും. യാത്രകൾ വഴി നേട്ടം. സഹോദരങ്ങൾ തമ്മിൽ രമ്യതയിൽ ആകും,വീടിന് അടുത്തേക്ക് സ്ഥലം മാറ്റം കിട്ടും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ഭാഗ്യ പരീക്ഷണങ്ങൾക്ക് മുതിരരുത്.
പൂരുരുട്ടാതി: മനസിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കലാരംഗത്ത് പ്രവൃത്തിക്കുന്നവർക്ക് പ്രശസ്തി. അപവാദങ്ങൾ കെട്ടു കഥകൾ ആയിരുന്നു എന്ന് മറ്റുള്ളവർ മനസിലാക്കും.പൊതുവേ സന്തോഷം.
ഉത്രട്ടാതി: സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർദ്ധിക്കും.സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ഭൂമിയുടെ ക്രയ വിക്രയത്തിൽ നേട്ടം, ഊഹക്കച്ചവടം ലാഭകരമാക്കും.
രേവതി: പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽ നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ആരോഗ്യം മെച്ചപ്പെടും. ധനം മിച്ചം പിടിക്കാൻ സാധിക്കും.