നടൻ വിജയ്‌യുടെ പിറന്നാൾ ദിനം വ്യത്യസ്‌ത രീതിയിൽ ആരാധകർ ആഘോഷമാക്കി. വിപുലവും വെെവിദ്ധ്യവുമാർന്ന പരിപാടികളാണ് ആൾ കേരള വിജയ് ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത്.
പിറന്നാൾ ആഘോഷം തിരുവനന്തപുരം തെെക്കാട് ആശുപത്രിയിൽ വച്ച് ഡെപ്യൂട്ടി മേയർ പി.കെ രാജീവ് ഉദ്‌ഘാടനം ചെയ്‌തു. ആശുപത്രിയിലെ നവജാത ശിശുക്കൾക്ക് സ്വർണമോതിരം അണിയിച്ചുകൊണ്ടായിരുന്നു വ്യത്യസ്‌തമായ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
കൗൺസിലറും മുൻ മേയറുമായ രാഖിയും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ബേബി സെറ്റ് വിതരണം, ഉച്ചഭക്ഷണ വിതരണം എന്നിവയും സംഘടിപ്പിച്ചു. മാൾ ഒഫ് ട്രാവൻകൂറിൽ വച്ച് ഫാൻസ് കേക്ക് മുറിച്ചും ആഘോഷിച്ചു.
