toilet

പണ്ടുകാലത്ത് വീടിന് വെളിയിൽ ആയിരുന്നു ടോയ്‌ലറ്റുകളുടെ സ്ഥാനം. പറമ്പിലെ ഏതെങ്കിലും ഒഴിഞ്ഞ കോണിൽ ഇടംപിടിച്ചിരുന്ന ടോയ്‌ലറ്റുകൾക്ക് കാലം മാറിയതോടെ വീട്ടിനുള്ളിൽ കിടപ്പുമുറിയോട് ചേർന്നായി സ്ഥാനം. വാസ്തുവും സ്ഥാനവും ഒന്നും നോക്കാതെയാണ് പലയിടങ്ങളിലും ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം വീട്ടിൽ സർവത്ര ദോഷങ്ങളും ഉണ്ടാക്കും എന്നാണ് വാസ്തുശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്.

ടോയ്‌ലറ്റ് പണിയുന്നതിന് മാത്രമല്ല ക്ലോസെറ്റ് സ്ഥാപിക്കുന്നതിനും ദിശ നോക്കേണ്ടതുണ്ട്. ക്ലോസെറ്റ് സ്ഥാപിക്കാൻ ഏറ്റവും നല്ല ദിശ വടക്കോ വടക്കു പടിഞ്ഞാറോ ആണ്. മറ്റുള്ള ദിശകളിൽ ഇത് സ്ഥാപിക്കുന്നത് വീട്ടിനുള്ളിൽ നെഗറ്റീവ് ഊർജത്തെ നിറച്ച് താമസക്കാർക്ക് മൊത്തത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

വീടിന്റെ കിഴക്കുദിക്കിൽ ടോയ്‌ലറ്റ് പണിയുന്നത് ഒട്ടും നന്നല്ല. കാര്യമായ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാവാം. എന്നാൽ ചെറിയ ഒരു കാര്യം ചെയ്താൽ ‌ഈ ദോഷങ്ങളെ പുഷ്പംപോലെ മറികടക്കാം. മേൽക്കൂരയിൽ മുള ഉപയോഗിച്ചാൽ മാത്രം മതി. മേൽക്കൂര ടെറസോ മറ്റോ ആണെങ്കിൽ മുളയുടെ ഒരു കഷ്ണം ഈ ഭാഗത്ത് സൂക്ഷിച്ചാലും മതി.

എല്ലാ ദിവസവും ടോയ്‌ലറ്റ് കഴുകി വൃത്തിയാക്കാനും ശ്രദ്ധിക്കണം. അല്ലെങ്കിൽ അണുബാധ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് കിടപ്പ് മുറിയോട് ചേർന്നാകുമ്പോൾ. തുറന്നിടാവുന്ന വെന്റിലേഷനുകളാണ് ടോയ്‌ലറ്റിന് ഉള്ളതെങ്കിൽ ഉപയോഗിക്കാത്ത സമയങ്ങളിൽ അവ തുറന്നിട്ട് തറ ഉണങ്ങാൻ അനുവദിക്കണം. സൂര്യപ്രകാശവും വായുവും കൂടുതൽ ഉള്ളിൽ കടക്കുന്നതിനാൽ അണുക്കൾ കുറയും.