വാഷിംഗ്ടൺ : യു.എസിലെ സാൻഫ്രാൻസിസ്കോയിൽ സബ്‌വേ ട്രെയിനിനുള്ളിൽ നടന്ന വെടിവയ്പിൽ 27 കാരൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഓടി രക്ഷപ്പെട്ട അക്രമിയ്ക്കായി തിരച്ചിൽ തുടരുന്നു.