പന്ത്രണ്ട് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ദേവ് മോഹനും സംഗീത സംവിധായകൻ അൽഫോൺസ് ജോസഫും.
കഥയാണ് ചിത്രത്തിലേയ്ക്ക് ആകർഷിച്ചത് എന്നാണ് ദേവ് മോഹൻ പറയുന്നത്. ഉണ്ണി മുകുന്ദനും അനുഷ്കയും ഒന്നിച്ചഭിനയിച്ചപ്പോൾ അവർ തമ്മിൽ പ്രണയമാണെന്ന തരത്തിൽ ഗോസിപ്പ് കേൾക്കേണ്ടിവന്നിട്ടുണ്ട്. അതുപോലെ ദേവ് മോഹനും കേൾക്കേണ്ടി വരുമോ എന്ന ചോദ്യത്തിന് വളരെ രസകരമായാണ് അദ്ദേഹം മറുപടി പറഞ്ഞത്. നേരത്തേ തന്നെ പ്രണയിച്ച് കല്യാണം കഴിച്ചതുകൊണ്ട് എനിക്കിനി അതൊന്നും കേൾക്കേണ്ടിവരില്ല എന്നാണ് ദേവ് പറഞ്ഞത്. പത്ത് വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അല്‍ഫോണ്‍സ് ജോസഫാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
