attack

കോഴിക്കോട്: ബാലുശേരിയിൽ സി.പി.എം പ്രവർത്തകന് നേരെ ആക്രമണം. മുപ്പതോളം പേർ ചേർന്നാണ് സി.പി.എം പ്രവർത്തകനായ ജിഷ്‌ണുവിനെ മർദിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നിൽ ലീഗ്- എസ്.ഡി.പി.ഐ സംഘമാണെന്ന് ആണെന്ന് സി.പി.എം ആരോപിച്ചു.

എസ്.ഡി.പി.ഐയുടെ ഫ്ലക്‌സ് കീറിയതാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരങ്ങൾ. മർദിച്ചതിന് ശേഷം ജിഷ്‌ണുവിന്റെ കെെയിൽ അക്രമികൾ വാൾ പിടിപ്പിച്ചു. പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചെന്നും ആരോപണമുണ്ട്.

മർദനമേറ്റ ജിഷ്‌ണുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിദഗ്‌ദ്ധ ചികിത്സക്കായി യുവാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.