
കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് എതിർവശത്തെ ഷോപ്പിംഗ് കോംപ്ലക്സ് ലേലത്തിൽ വിറ്റതിൽ അഴിമതി ആരോപിച്ച് ഉടമ നൽകിയ പരാതിയിൽ കെ.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ടോമിൻ ജെ. തച്ചങ്കരിക്ക് വിജിലൻസിന്റെ ക്ലീൻചിറ്റ്. കെ.എഫ്.സി മുൻ ജനറൽ മാനേജർ പ്രേംനാഥ് രവീന്ദ്രൻ, കോഴിക്കോട് മുൻ ചീഫ് മാനേജർ സി.അബ്ദുൾ മനാഫ് എന്നിവർക്കും ക്ലീൻചിറ്റ് നൽകി. പേൾഹിൽ ബിൽഡേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് എം.ഡി പി.പി അബ്ദുൾ നാസറാണ് വിജിലൻസിൽ പരാതി നൽകിയത്.
പരാതിക്കാരൻ കെ.എഫ്.സിയിൽ നിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാൽ കെട്ടിടം ജപ്തി ചെയ്ത് ലേലത്തിൽ വയ്ക്കുകയായിരുന്നെന്നുള്ള റിപ്പോർട്ട് ബുധനാഴ്ചയാണ് അന്വേഷണ സംഘം കൈമാറിയത്.