inauguration

കൊല്ലം: കൊട്ടിയം മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജിൽ റീഡേഴ്സ് ഫോറം ഉദ്ഘാടനം ചെയ്തു. വായന വാരത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കൊല്ലം എൻ എസ് എസ് കരയോഗം യൂണിയൻ പ്രസിഡന്റ് ഡോ ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ സതീഷ് ഇ എൻ അദ്ധ്യക്ഷത വഹിച്ചു. ജെ സി ഡാനിയേൽ ബെസ്റ്റ് പെർഫോമർ അവാർഡ് ജേതാവ് ഡോ ബി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ഡോ കിഷോർ റാം, ഡോ പ്രകാശ് ചന്ദ്രൻ ആർ എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രേറിയൻ ശ്രീമതി സിന്ധു എസ് സ്വാഗതവും ഡോ ലാലു എസ് കുറുപ്പ് നന്ദിയും പറഞ്ഞു.