nurse

കൊച്ചി: ഇസാഫ് സൊസൈറ്റിയുടെ കീഴിൽ പാലക്കാട്ടെ തച്ചമ്പാറയിൽ പ്രവർത്തിക്കുന്ന ദീനബന്ധു സ്കൂൾ ഒഫ് നഴ്‌സിംഗിൽ പിന്നാക്ക വിഭാഗത്തിലെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നു. ഐ.എൻ.സി-കെ.എൻ.സി അംഗീകൃത മൂന്നുവർഷ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്വൈഫറി കോഴ്‌സിന്റെ 24-ാം ബാച്ചിലേക്കാണ് പ്രവേശനം.

എസ്.സി., എസ്.ടി., ഒ.ഇ.സി തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർക്കാണ് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായി ലഭ്യമാക്കുന്നത്. പ്രതിമാസം 200 രൂപ സ്‌റ്റൈപ്പൻഡും ലഭിക്കും. പ്ളസ് ടു പാസായ ഏത് ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. ഫോൺ: 9349797494