sreenivasan

നവാഗതരായ ബിബിത - റിൻ ദമ്പതികൾ സംവിധാനം ചെയ്യുന്ന പ്യാലി ജൂലായ് 8ന് റിലീസ് ചെയ്യും. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിലെ ശ്രീനിവാസന്റെ കാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടത്. അനശ്വര നടൻ എൻ.എഫ്. വർഗീസിന്റെ മകൾ സോഫി വർഗീസാണ് ചിത്രത്തിന്റെ നിർമ്മാണം. എൻ.എഫ്. വർഗീസ് പിക്‌ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ മാമുക്കോയ, അപ്പാനി ശരത്, റാഫി, അൽത്താഫ് സലിം, സുജിത് ശങ്കർ, ആടുകുളം മുരുഗദോസ് എന്നിവരാണ് പ്രധാന താരങ്ങൾ. ജിജു സണ്ണി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രശാന്ത് പിള്ള ആണ് സംഗീതസംവിധാനം.