radhika

പൂനെയിലെ ആസക്ത എന്ന നാടക ട്രൂപ്പിൽ പ്രവർത്തിച്ചാണ് രാധിക ആപ്‌തേയുടെ തുടക്കം. ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, ഇംഗ്ളീഷ്, ബംഗാളി ഭാഷകളിൽ അഭിനയിച്ചു. അവസരം നിരസിക്കപ്പെട്ടതിന്റെ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ. വലിയ മാറിടവും ചുണ്ടുകളും ഇല്ലാത്തതിനാൽ തുടക്കത്തിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടു.ഞാൻ ബഹുമാനിക്കുന്ന ആളുകൾ നിർമ്മിക്കുന്ന സിനിമയായിരുന്നിട്ടും അങ്ങനെ സംഭവിച്ചു. സിനിമയ്ക്കു വേണ്ടി ശരീരം ആകർഷകമുള്ളതാക്കാൻ തനിക്ക് പലരിൽ നിന്നും ഉപദേശം ലഭിച്ചു. മൂക്കിന്റെ ഷേപ്പ് മാറ്റാൻ ഇൻജക്‌ഷൻ, വടിവൊത്ത അരക്കെട്ടിനും ഭംഗിയുള്ള കാൽപ്പാദങ്ങൾക്കും ഓപ്പറേഷൻ എല്ലാം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാധിക ആപ്‌തെ പറയുന്നു. എന്നാൽ താൻ ഒന്നിനും മുതിർന്നില്ല. വാ ലൈഫ് ഹോ തോ ഐ സി എന്ന ബോളിവുഡ് ചിത്രത്തിൽ ചെറിയ വേഷത്തിൽ അഭിനയിച്ചാണ് രാധികയുടെ തുടക്കം. ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ വിനോദ് സുകുമാരൻ സംവിധാനം ചെയ്ത ഹരം സിനിമയിലൂടെ മലയാളത്തിനും പരിചിതയാണ് താരം. അതീവ ഗ്ളമറസായി അഭിനയിക്കുന്ന താരം മികച്ച അഭിനേത്രി കൂടിയാണെന്ന് സിനിമകൾ സാക്ഷ്യപ്പെടുത്തുന്നു.