anita-alvarez

ബുഡാപെസ്റ്റ്: ലോക ചാമ്പ്യൻഷിപ്പിനിടെ പൂളിൽ ബോധരഹിതയായി വീണ നീന്തൽതാരത്തെ വെള്ളത്തിലേയ്ക്ക് ചാടി കരയ്ക്കെത്തിച്ച് കോച്ച്. ബുഡാപെസ്റ്റിൽ ഇന്നലെ നടന്ന മത്സരത്തിനിടെയാണ് സംഭവം.

അമേരിക്കൻ നീന്തൽതാരമായ അനിത അൽവാരെസാണ് (25) മത്സരത്തിന്റെ അവസാനം ബോധരഹിതയായി പൂളിന് അടിയിലേയ്ക്ക് പോയത്. ഇതുകണ്ട കോച്ച് ആൻഡ്രിയ ഫ്യുയെന്റെസ് ഉടൻത്തന്നെ പൂളിലേയ്ക്ക് ചാടുകയായിരുന്നു. ലൈഫ് ഗാർഡോ മറ്റാരെങ്കിലുമോ രക്ഷാപ്രവർത്തനം നടത്താത്തതിനാലാണ് താൻ പൂളിലേയ്ക്ക് ചാടിയതെന്ന് സ്പെയിനിൽ നിന്നുള്ള മുൻ ഒളിപിംക്‌സ് മെഡൽ ജേതാവ് കൂടിയായ ആൻഡ്രിയ പറഞ്ഞു.

coach-rescue-operation

ഇത്തരത്തിൽ രണ്ടാം തവണയാണ് കോച്ചായ ആൻഡ്രിയ അനിതയെ രക്ഷിക്കുന്നത്. കഴിഞ്ഞ വർഷം സ്പെയിനിൽ നടന്ന ഒളിപിംക്‌സ് യോഗ്യതാ മത്സരത്തിലും അനിത ബോധരഹിതയായിരുന്നു. അപ്പോഴും ആൻഡ്രിയയായിരുന്നു പൂളിലേയ്ക്ക് ചാടി അനിതയെ രക്ഷിച്ചത്. അനിത പൂർണ ആരോഗ്യവതിയായിരിക്കുന്നെന്ന് വിദഗ്ദ്ധ ചികിത്സയ്ക്കൊടുവിൽ ഡോക്ടർമാർ അറിയിച്ചു.

coach-rescue-operation

coach-rescue-operation