kk

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് സോളാർ കേസ് പ്രതി സരിത നായർ. ഗൂഢാലോചന നടത്തിയത് അന്താരാഷ്ട്ര ശാഖകളുള്ള തിമിമഗലങ്ങളാണെന്ന് സരിത പറഞ്ഞു. കോടതിയിൽ രഹസ്യ മൊഴി നൽകിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

ഗൂഢാലോചനയ്ക്ക് പിന്നിൽ പി.സി. ജോർജ്, സ്വപ്ന, ക്രൈം നന്ദകുമാർ, ചില രാഷ്ട്രീയക്കാർ എന്നിവരാണ്. പി.സി. ജോർജിനെ ആരെങ്കിലും യൂസ് ചെയ്തതാണോയെന്ന് അന്വേഷിച്ചാലേ മനസിലാകൂ. ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരൻ പി.സി. ജോർജ് അല്ല. അദ്ദേഹത്തിന് പിന്നിൽ നമ്മൾ കാണാത്ത വലിയ തിമിംഗിലങ്ങളുണ്ട്. തന്നെ സമീപിച്ചത് പി.സി. ജോർജാണ്. അന്താരാഷ്‌ട്ര ശാഖകൾ വരെയുള്ള സംഘമാണ് ഇതിനെല്ലാം പിന്നിൽ. രാജ്യദ്രോഹമാണെങ്കിലും സപ്പോർട്ട് ചെയ്യാൻ ആളുണ്ടെന്നും സരിത പറഞ്ഞു. സ്വപ്നയുടെ ആരോപണം രാഷ്ട്രീയ പ്രേരിതം എന്നതിലുപരി നിലനിൽപ്പിന്റെ കാര്യം കൂടിയാണെന്നും സരിത വ്യക്തമാക്കി.

അതേസമയം സ്വ‌പ്നയെ ഇ.ഡി രണ്ടാംദിവസവും ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലാണ് ചോദ്യം ചെയ്യൽ. ആരോഗ്യപ്രശ്നങ്ങൾ കാരണം ഇന്നലെ അഞ്ചര മണിക്കൂർ മാത്രമാണ് ചോദ്യം ചെയ്യാൻ കഴിഞ്ഞത്.