cricket

ലെസ്റ്റർഷെയർ : ഇംഗ്ളണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുമ്പ് ലെസ്റ്റർ ഷെയറിനെതിരെ സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യയെ ബാറ്റിംഗ് തകർച്ചയിൽ നിന്ന് രക്ഷിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ശ്രീകാർ ഭരത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സ്റ്റംപെടുക്കുമ്പോൾ 246/8 എന്ന നിലയിലാണ്.70 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഭരതാണ് ഇന്ത്യയെ 200 കടത്തിയത്.

ക്യാപ്ടൻ രോഹിത് ശർമ്മയും (25)ശുഭ്മാൻ ഗില്ലും(21) ചേർന്നാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗിനിറങ്ങിയത്. ഒന്നാം വിക്കറ്റിൽ 35 റൺസ് കൂട്ടിച്ചേർത്ത ശേഷം ഗിൽ പുറത്തായി. എന്നാൽ 20 റൺസ് കൂടി നേടുന്നതിനിടയിൽ രോഹിത്,ഹനുമ വിഹാരി(3),ശ്രേയസ് അയ്യർ (0) എന്നിവർ കൂടി പുറത്തായതോടെ ഇന്ത്യ 55/4 എന്ന നിലയിലായി. തുടർന്ന് മുൻ നായകൻ വിരാട്കൊഹ‌്ലി(33),രവീന്ദ്ര ജഡേജ (13),ശ്രീകാർ ഭരത് എന്നിവർ ചേർന്നാണ് 100 കടത്തിയത്.138ൽ വച്ച് കൊഹ്‌ലി പുറത്തായശേഷം ഭരത് പോരാട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ഉമേഷ് യാദവ് 23 റൺസടിച്ച് പുറത്തായി.