narayanan

പ്രാ​ഗ് ​:​ ​ചെ​ക്ക് ​റി​പ്പ​ബ്ളി​ക്കി​ൽ​ ​ന​ട​ക്കു​ന്ന​ ​ടെ​പ്ളി​സ ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മാ​സ്റ്റേ​ഴ്സ് ​ചെ​സ് ​ടൂ​ർ​ണ​മെ​ന്റി​ന്റെ നാലാം റൗണ്ടിൽ ​ ​മ​ല​യാ​ളി​ ​ഗ്രാ​ൻ​ഡ് ​മാ​സ്റ്റ​ർ​ ​എ​സ്.​എ​ൽ​ ​നാ​രാ​യ​ണ​ന് മൂന്നാം വിജയം. ചെക്ക് റിപ്പബ്ലിക്കുകാരനായ ഹോളാൻ മാർട്ടിനെയാണ് നാരായണൻ ഇന്നലെ കീഴടക്കിയത്. മൂന്നാം റൗണ്ടിൽ ഇന്ത്യൻ താരം ഹർഷിത് രാജയോട് സമനിലയിൽ പിരിഞ്ഞ നാരായണൻ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​കാ​ന​ഡ​യു​ടെ​ ​മൈ​ക്കേ​ൽ​ ​ഡോ​ഹെ​ർ​ട്ടി​ക്കെ​തി​രെ​യും രണ്ടാം​ ​റൗ​ണ്ടി​ൽ ഡെ​ന്മാ​ർ​ക്കി​ന്റെ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മാ​സ്റ്റ​റാ​യ​ ​സി​ൽ​വാ​ൻ​ ​ജേ​ക്ക​ബി​നെതിരെയും ​​ ​വി​ജ​യം​ ​നേ​ടി​യി​രു​ന്നു.