central-jail-

തിരുവനന്തപുരം: കൊവിഡിൽ തളർന്ന പൂജപ്പുര സെൻട്രൽ ജയിലിലെ നിർമ്മാണവ്യാവസായിക യൂണിറ്റുകളുടെ വരുമാനത്തിൽ വൻ വർദ്ധന. കോടി മുതൽ പതിനായിരത്തോളം രൂപയുടെ വർദ്ധനയാണ് വിവിധ യൂണിറ്റുകളിലുണ്ടായത്. ജയിൽ വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് പൂജപ്പുരയിൽ നടത്തുന്ന 'ഫ്രീഡം ഫ്യൂവൽ ഫില്ലിംഗ് സ്‌റ്റേഷനിൽ' നിന്നാണ് കൊവിഡിന് ശേഷം ഏറ്റവും അധികം വരുമാനം ലഭിച്ചത്. 35 കോടിയോളം രൂപയാണ് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ വരുമാനം.

2020-2021 കാലയളവിൽ 16,58,78,836 രൂപയായിരുന്നു. 15 കോടിയോളം രൂപയുടെ അധിക വിറ്റുവരവാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലുണ്ടായത്. ചപ്പാത്തി യൂണിറ്റിന്റെ വരുമാനവും മേലോട്ട് തന്നെ. വിലക്കുറവും ഗുണമേന്മയുമാണ് ഉപഭോക്താക്കളെ ജയിൽ ചപ്പാത്തിയുടെ ആരാധകരാക്കിയത്. 15 ചാക്കിലേറെ ഗോതമ്പുപൊടി തിരുവനന്തപുരം സെൻട്രൽ ജയിലിൽ ചപ്പാത്തി നിർമ്മാണത്തിന് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ചപ്പാത്തിയൊന്നിന് രണ്ടുരൂപയാണ് വില. കടകളിൽ പത്തുരൂപ വരെ ഈടുക്കുന്നുണ്ട്. ഈ മേയിൽ പ്രതിദിനം ഒന്നര ലക്ഷത്തോളം രൂപയുടെ വരുമാനം ചപ്പാത്തി വിൽപ്പനയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. 2021 മേയിൽ ഇത് 84,000 രൂപയായിരുന്നു.കഫറ്റേരിയയിൽ നിന്ന് മേയിൽ പ്രതിദിനം 80,000 രൂപ വരെയും ലഭിച്ചു. 2021ൽ ഇത് 13,000 രൂപയായിരുന്നു

വർഷത്തെ വരുമാനം

ഫ്രീഡം ഫുവൽ ഫില്ലിംഗ് 34,73,3 9,887 രൂപ
ഫ്രീ ഫാഷനിസ്റ്റ 4,24,540 രൂപ
മാനുഫക്ടറി യൂണിറ്റ് 76,82,635 രൂപ
പേപ്പർ ബാഗ് യൂണിറ്റ് 17,27,134 രൂപ
ഹവായ് ചപ്പൽ യൂണിറ്റ് 17,140 രൂപ
മാസ്‌ക്/സാനിറ്റൈസർ 27,722 രൂപ
ചപ്പാത്തി യൂണിറ്റ് 4,45,51,401 രൂപ
കഫറ്റേരിയ 2,33,30,934 രൂപ

ഫ്രീഡം ഫ്യൂവൽ ഫില്ലിംഗ് സ്‌റ്റേഷൻ

പെട്രോൾ പമ്പിൽ പതിനഞ്ചോളം തടവുകാർ ജോലി ചെയ്യുന്നു.എട്ട് മണിക്കൂർ ജോലി നോക്കുന്ന തടവുകാരന് 180 രൂപയാണ് വേതനം.പമ്പുകൾ ആരംഭിക്കുന്നതിനുളള സ്ഥലം ജയിൽ വകുപ്പ് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയതു വഴി ലഭിക്കുന്ന വാടകയും,വിൽപനയിൽ നിന്ന് ലഭിക്കുന്ന കമ്മീഷനും മുഖേന വകുപ്പിനും, സർക്കാർ ഖജനാവിനും സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കുന്നു.ലാഭത്തിന്റെ 50 ശതമാനം ജയിൽ വികസനത്തിന് ഉപയോഗിക്കാൻ കഴിയും.