ഒരു ഉല്ലാസ യാത്ര പോകുമ്പോള്‍ സഞ്ചാരികള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ബോട്ട് യാത്ര, ഈ ബോട്ട് യാത്ര നാം തിരഞ്ഞെടുക്കുമ്പോള്‍ പാക്കേജ് ചോദിച്ച് അറിയുകയും വില പേശുകയും ഒക്കെ നമ്മള്‍ ചെയ്യാറുണ്ട്, എന്നാല്‍ നമ്മളില്‍ എത്ര പേര്‍ ഈ ബോട്ടുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് അന്വേഷിക്കാറുണ്ട്. അതേ ഒരു പക്ഷേ ഈ ചോദ്യത്തിന് നമ്മുടെ ജീവനോളം വില ഉണ്ട്.

houseboat

മാത്രമല്ല വില പേശി നമ്മള്‍ തിരഞ്ഞെടുക്കുന്നത് മരണം എന്ന ഓപ്ഷന്‍ ആയിരിക്കും. അന്യ സംസ്ഥാനങ്ങളില്‍ ബസ് യാത്ര പോകുമ്പോള്‍ പോലും ബസിന്റെ ആര്‍.സി ബുക്ക് പോലും വാങ്ങി നോക്കി ചെക്ക് ചെയ്യാറുള്ളവര്‍ ആണ് നാം. പക്ഷേ ആ ഉത്തരവാദിത്തം പോലും നമ്മള്‍ ഈ കാര്യത്തില്‍ കാണിക്കാറില്ല. ഒന്നര ആഴ്ച്ചയ്ക്ക് ഉള്ളില്‍ ആലപ്പുഴ പുന്നമടക്കായലില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് മരിച്ചത് മൂന്നു പേര്‍. ഇതില്‍ ഒരാളാവട്ടെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ പ്രദേശ വാസിയാണ്. ടൂറിസം പഴയ പ്രൗഢിയിലേക്ക് തിരിച്ച് എത്തുമ്പോഴും, ഹൗസ്ബോട്ടുകളില്‍ മനുഷ്യ ജീവനും സ്വത്തിനും എത്രത്തോളം സുരക്ഷിതത്വം ലഭിക്കുന്നുണ്ട് എന്നത് ചോദ്യമാണ്.