ആലപ്പുഴ കൈനകരിയിലെ ആറ്റുമുഖം ഷാപ്പിലാണ് ഇത്തവണ ചങ്കത്തിമാർ രുചി തേടിയെത്തിയിരിക്കുന്നത്. ആദ്യം തന്നെ ഷാപ്പിലെ സ്പെഷ്യൽ വിഭവങ്ങളും മറ്റ് രുചികളും ചങ്കത്തിമാർ പാചകക്കാരോട് ചോദിച്ചറിയുന്നുണ്ട്.

പോത്ത് വറുത്തത്, മുയൽ വറുത്തത്, കാട ഫ്രൈ, ചെമ്മീൻ ഫ്രൈ, മൊരശു പീര, ഞണ്ട് ഫ്രൈ, കണവ റോസ്റ്റ്, പോർക്ക് ഫ്രൈ, കരിമീൻ ഫ്രൈ, ചേമ്പ്, ചേന എന്നിവ പുഴുങ്ങിയത്, താറാവ് റോസ്റ്റ്, മഞ്ഞക്കൂരി (ആറ്റിലെ മീൻ) കറി, വറ്റ (കടൽ മീൻ) കറി, പരാല് കറി, ആറ്റുവാള തലക്കറി, ഓലക്കുഴവ തലക്കറി എന്നിവയാണ് ഷാപ്പിലെ മുഖ്യവിഭവങ്ങൾ. ഇവയോടൊപ്പം പാലപ്പം, കള്ളപ്പം, പൊറോട്ട, ചപ്പാത്തി, കപ്പ പുഴുങ്ങിയത്, കള്ള് എന്നിവയാണ് ചങ്കത്തിമാർക്കായി ഒരുക്കിയിരിക്കുന്നത്. കായൽ കാറ്റും, പ്രകൃതി ഭംഗിയും ആസ്വദിച്ച് കുടുംബസമേതം ഇവിടെവന്ന് വിവിധ രുചികൾ ആസ്വദിക്കാവുന്നതാണ്. വീഡിയോ കാണാം.

chunkathimar-video