തായ്വാന്‍ കീഴടക്കാനുള്ള നീക്കത്തില്‍ വിലങ്ങു തടിയായി നില്‍ക്കുന്ന അമേരിക്കയ്ക്ക് എതിരെ പ്രകോപനവും ആയി വീണ്ടും ചൈന. പസഫിക് കേന്ദ്രീകരിച്ച് തങ്ങള്‍ക്ക് എതിരെ പട നയിച്ചാല്‍ ആദ്യം അമേരിക്കയുടെ എല്ലാ താവളങ്ങളും തകര്‍ക്കും എന്ന ഭീഷണിയാണ് ബീജിംഗ് സൈനിക ഭരണ കൂടം നടത്തിയിരിക്കുന്നത്. ഇനി വാക്കു കൊണ്ടല്ല പ്രവൃത്തി കൊണ്ട് അമേരിക്ക മനസ്സിലാക്കും.

ഒരേയൊരു ചൈന എന്ന തത്വത്തില്‍ നിന്നും പിന്നോട്ടില്ല. തായ്വാന്‍ സ്വതന്ത്ര്യ രാജ്യമെന്ന പ്രഖ്യാപനം എപ്പോള്‍ നടത്തിയാലും ആക്രമിക്കും എന്ന മുന്നറിയിപ്പ് വീണ്ടും ബീജിംഗ് ഭരണ കൂടം ആവര്‍ത്തിച്ചു. ക്വാഡ് സഖ്യത്തിലൂടെ അമേരിക്ക ചൈനയെ വളയാന്‍ മറ്റ് രാജ്യങ്ങളെ ഉപയോഗപ്പെടുത്തുക ആണെന്ന ആരോപണം ചൈന ആവര്‍ത്തിച്ചു.