ശത്രു രാജ്യം ആണെങ്കില്‍ കൂടിയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കും തരത്തിലുള്ള വാര്‍ത്തകളാണ് പാകിസ്ഥാനില്‍ നിന്നും പുറത്തു വരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് പാകിസ്ഥാനില്‍. ദിവസവും നാലോ അഞ്ചോ ബലാത്സംഗ ക്കേസുകള്‍; 'അടിയന്തിരാവസ്ഥ' പ്രഖ്യാപിക്കേണ്ട സാഹചര്യം എന്നാണ് പാകിസ്താന്റെ വിലയിരുത്തല്‍.

china-pakistan

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗികാ അതിക്രമ കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 'അടിയന്തിരാ അവസ്ഥ' പ്രഖ്യാപിക്കാന്‍ നീക്കം. പ്രവിശ്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗികാ അതിക്രമ കേസുകള്‍ അതി വേഗം വര്‍ദ്ധിക്കുക ആണ്. ഇത് സമൂഹത്തിനും സര്‍ക്കാരിനും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.