ലോകത്തിന് ഭാരതത്തിന്റെ സംഭാവനയാണ് യോഗ. യോഗയുടെ അപാരമായ സാദ്ധ്യതകൾ തിരിച്ചറിഞ്ഞതു കൊണ്ടാണ് യു എൻ യോഗയെ അന്താരാഷ്ട്രതലത്തിൽ പ്രചരിപ്പിക്കാൻ തയ്യാറായത്. മനസിനും ശരീരത്തിനും ആവശ്യമായ വ്യായാമം പ്രദാനം ചെയ്യാൻ യോഗക്ക് കഴിയും. ഡിപ്രഷനില്ലാത്ത ആളുകൾ ഇക്കാലത്ത് കുറവാണ്. കൗമാരക്കാർ മുതൽ ഡിപ്രഷനിൽ ആഴ്ന്നുപോകാറുണ്ട്. ഡിപ്രഷൻ കുറയ്ക്കാനുള്ള എളുപ്പവഴി മറ്റുള്ളവരുമായി പ്രശ്നങ്ങൾ പങ്കുവയ്ക്കുകയാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ആരെയും അറിയിക്കാതെ ഡിപ്രഷൻ എങ്ങനെ ഇല്ലാതാക്കാം എന്ന് വിവിധ യോഗ മുറകളിലൂടെ പരിചയപ്പെടുത്തുകയാണ് യോഗാചാര്യ സംഗീത പത്മകുമാർ.

yoga