
വിജയ് സേതുപതിയെ നായകനാക്കി നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന19 (l) (എ) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിജയ് സേതുപതി ആദ്യമായാണ് മലയാളത്തിൽ നായകനായി അഭിനയിക്കുന്നത്. നിത്യ മേനോനാണ് ചിത്രത്തിൽ നായിക. ഇന്ദ്രൻസ്, ഇന്ദ്രജിത്ത് എന്നിവർ സുപ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ രചനയും ഇന്ദു വി.എസ്. എഴുതുന്നു. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവൻ നിർവഹിക്കുന്നു.
വിജയ് ശങ്കർ ആണ് എഡിറ്റർ. ഇതു രണ്ടാം തവണയാണ് വിജയ് സേതുപതി മലയാളത്തിൽ എത്തുന്നത്. മുൻപ് ജയറാം നായകനായി എത്തിയ മർക്കോണി മത്തായിയിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു.