biju-pappan

തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ എം പി പത്മനാഭന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ ബിജു പപ്പൻ. തിരുവനന്തപുരം കോർപ്പറേഷനിൽ അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങളും പിന്നീട് വന്ന മേയർമാർ അതിൽ നിന്നെല്ലാം അദ്ദേഹത്തിന്റെ പേര് മാറ്റിയതിനെപറ്റിയും ബിജു പറയുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

'തിരുവനന്തപുരം നഗരത്തിലെ എല്ലാ പാർക്കുകളും കൊണ്ടുവന്നത് എന്റെ അച്ഛനാണ്. ഈ പാർക്കുകളിലെല്ലാം എം പി പത്മനാഭന്റെ പേരുമുണ്ടായിരുന്നു. വരുന്ന പുതിയ മേയർമാരെല്ലാം ഇതിനെല്ലാം പെയിന്റടിക്കും എന്നിട്ട് അവരുടെ പേരുവയ്ക്കും. അടുത്ത മേയർ വന്ന് വേലിയോ ടയിലോ വയ്ക്കും എന്നിട്ട് അച്ഛന്റെ പേര് മാറ്റി അവരുടെ പേര് വയ്ക്കും. കുട്ടിക്കാലത്ത് ഞാൻ കണ്ട പാർക്കിലെല്ലാം അച്ഛന്റെ പേരുണ്ടായിരുന്നു എന്നാലിപ്പോഴതിലെല്ലാം പുതിയ മേയറുടെ പേരാണ്. പാളയം മാർക്കറ്റ്, ഇലക്ട്രിക്കൽ ക്രിമറ്റോറിയം തുടങ്ങി കോർപ്പറേഷന് വരുമാനമുണ്ടാക്കി കൊടുക്കുന്ന എല്ലാം ചെയ്തത് അദ്ദേഹമാണ്. പാർക്കുകളിലെല്ലാം പെയിന്റടിച്ച് അവർ പേരുമാറ്റി എന്നാൽ ക്രിമറ്റോറിയത്തിൽ നിന്ന് എത്ര പെയിന്റടിച്ചാലും മാറ്റാൻ പറ്റാതെ ആ പേര് അവിടെതന്നെയുണ്ട്.'- ബിജു പപ്പൻ പറഞ്ഞു.