
സൂറ്റിച്ച്. അടുത്ത നവംബർ, ഡിസംബർ മാസങ്ങളിൽ ഖത്തർ വേദിയാകുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ഉൾപ്പെടുത്താനാകുന്ന താരങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫ. നിലവിൽ ഒരു ടീമിന് 26 പേരെ വരെ ടീമിൽ ഉൾപ്പെടുത്താം.
കൊവിഡ് ഭീഷണിയും വിവിധ ലീഗുകൾ നടക്കുന്നതിനിടയ്ക്ക് ലോകകപ്പ് നടത്തുന്നതിനാലുമാണ് ടീമിലെ അംഗങ്ങളുടെ എണ്ണം കൂട്ടാൻ ഫിഫ തീരുമാനിച്ചത്.
ഒരു ടീമിൽ 23 മുതൽ പരമാവധി 26 അംഗങ്ങൾ വരെ ഉണ്ടായിരിക്കണമെന്നാണ് ഫിഫയുടെ പുതിയ നിർദ്ദേശം.
അഞ്ച് സബ്സ്റ്റിറ്റ്യൂഷനുകളും ഇത്തവണ അനുവദിക്കും.
2002 ലെ ലോകകപ്പു മുതൽ ഒരു ടീമിൽ 23 അംഗങ്ങളെയാണ് അനുവദിച്ചിരുന്നത്.