amala

പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ളെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയിൽ അമല പോളും ശോഭ മോഹനുമാണ് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാലുവർഷം മുൻപ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചതു പൃഥ്വിരാജും അമലയും ചേർന്നുള്ള കോമ്പിനേഷൻ സീനോടെയായിരുന്നു. ചിത്രത്തിന്റെ പാക്കപ്പ് സീനിലും ഇരുവരും ഒരുമിച്ചു എന്ന പ്രത്യേകതയുണ്ട്. ശക്തമായ കഥാപാത്രമാണ് ആടുജീവിതത്തിൽ അമല അവതരിപ്പിക്കുന്നത്. വിവേക് രചനയും സംവിധാനവും നിർവഹിച്ച ദ് ടീച്ചർ ആണ് മലയാളത്തിൽ അമല പൂർത്തിയാക്കിയ മറ്റൊരു ചിത്രം. 2017ൽ പുറത്തിറങ്ങിയ അച്ചായൻസ് ആണ് അമല നായികയായി ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം. മലയാളത്തിന്റെ പ്രിയ നായികയായ അമല തമിഴിലും തെലുങ്കിലുമാണ് സജീവം. ദ വിക്ടിം എന്ന തമിഴ് ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. മലയാളത്തിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് .