ee

വ്യായാമത്തിന് ശേഷം എന്തു കഴിക്കാം. പൊതുവേയുള്ള സംശയമാണ്. പോഷകസമ്പന്നമായ ഏത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. നാച്ചുറൽ ഷുഗർ, സുക്രോസ്, ഫ്രാക്ടോസ് എന്നിവയാൽ സമ്പന്നമായ ഏത്തപ്പഴത്തിൽ വിറ്റാമിൻ എ, സി, ഡി, പോട്ടാസ്യം, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

വേഗത്തിൽ ദഹിക്കുന്ന കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ എന്നിവയുള്ള നേന്ത്രപ്പഴം മസിലുകളുടെ പ്രോട്ടീൻ ആഗിരണം കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിനാവശ്യമായ പത്തിൽ ഒന്ന് ഫൈബർ ഇതിൽ നിന്നും ലഭിക്കുന്നതിനാൽ ദഹനപ്രക്രിയയും സുഗമമാകും. അമിതവ്യായാമം മൂലമുണ്ടാകുന്ന ക്ഷീണം ഒഴിവാക്കാൻ ഏത്തപ്പഴത്തിൽ ഉൾപ്പെട്ടിട്ടുള്ള ഡോപാമിൻ, പോളിഫെനോൾസ് എന്നിവയ്‌ക്ക് സാധിക്കും. സ്‌മൂത്തിയായോ പുഴുങ്ങിയോ യോഗർട്ട് ചേർത്തോ ഏത്തപ്പഴം പോസ്റ്റ്‌ വർക്കൗട്ട് ആഹാരമായി കഴിക്കാം. ആരോഗ്യത്തിനും നല്ലതാണ്.