shine

വി​നാ​യ​ക​ൻ,​ ​ലാ​ൽ,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ​, ദേ​വ് ​മോ​ഹ​ൻ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ലി​യോ​ ​ത​ദേ​വൂ​സ് ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്‌ത ചിത്രമാണ്​ ​'​പ​ന്ത്ര​ണ്ട്​'​. സ്കൈ​ ​പാ​സ് ​എ​ന്റ​ർ​ടെയിൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​വി​ക്ട​ർ​ ​എ​ബ്ര​ഹാം നിർമിച്ച ചിത്രം ഇന്നാണ് റിലീസായത്.

സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനായി കാത്തുനിന്ന മാദ്ധ്യമപ്രവർത്തകർ അപ്രതീക്ഷിതമായി ഷെെൻ ടോമിനെ കണ്ടു. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ഷെെനിനോട് അഭിപ്രായം ചോദിക്കാനായി മാദ്ധ്യമപ്രവർത്തകർ ഒരുങ്ങിയപ്പോൾ ഏവരെയും ഞെട്ടിച്ച് ഷെെൻ ഇറങ്ങി ഓടി.

കാര്യമറിയാതെ മാദ്ധ്യമപ്രവർത്തകരും ഷൈൻ ടോമിന്റെ പിറകെ ഓടി. തിയേറ്റർ വളപ്പിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയിട്ടും ഷെെൻ ഓട്ടം തുടർന്നു. നിൽക്കാൻ പറഞ്ഞിട്ടും കേൾക്കാതെ ഷെെൻ ഓടുകയായിരുന്നു.