
തെന്നിന്ത്യൻ താരം അർജുൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകൾ ഐശ്വര്യ അർജുൻ നായികയായി എത്തുന്നു. അർജുൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ നായികയായി അഭിനയിക്കുന്നത് ആദ്യമാണ്. ഐശ്വര്യയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണ്. പവൻ കല്യാൺ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ക്ളാപ്പ് അടിച്ചത്. ചടങ്ങിൽ നടൻ പ്രകാശ് രാജ് സന്നിഹിതനായിരുന്നു. ജഗപതി ബാബു ചിത്രത്തിൽ സുപ്രധാന വേഷത്തിൽ എത്തുന്നു. രവി ബസ്രുർ സംഗീത സംവിധാനം നിർവഹിക്കുന്നു. അച്ഛൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകാൻ കഴിയുന്നതിൽ താൻ ഏറെ ആഹ്ലാദിക്കുന്നതായി ഐശ്വര്യ പറഞ്ഞു.അതേസമയം കണ്ണൻ താരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് ആണ് റിലീസിന് ഒരുങ്ങുന്ന അർജുൻ ചിത്രം. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ നിക്കി ഗൽറാണി നായിക വേഷം അവതരിപ്പിക്കുന്നു.