dd

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ ദീപിക പദുകോൺ അതിഥി വേഷത്തിൽ. പത്താനുശേഷം ഷാരൂഖ് ഖാൻ ചിത്രത്തിൽ ദീപിക പദുകോൺ ഭാഗമാകുന്നു എന്നാണ് പ്രത്യേകത. ആക്‌ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ജവാനിൽ ഷാരൂഖ് ‌ഖാനൊപ്പം നയൻതാരയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായാണ് ജവാൻ ഒരുങ്ങുന്നത്. റെഡ് ചില്ലീസ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമ്മാണം. 2023 ജൂൺ 2ന് ചിത്രം റിലീസ് ചെയ്യും.