fth

ഹൈദരാബാദ്: മത്സ്യമാംസാദികൾ ഓൺലൈനിൽ വിൽക്കുന്ന മലയാളി സംരംഭമായ ഫ്രഷ് ടു ഹോം അഞ്ചുവർഷത്തിനകം തെലങ്കാനയിൽ 1,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഉത്‌പന്ന വിതരണം, ശേഖരണം, കോൾഡ് ചെയിൻ വിഭാഗങ്ങളിൽ പ്രവർത്തനം കൂടുതൽ മികച്ചതാക്കാൻ നിക്ഷേപം സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. തെലങ്കാനയിൽ പ്രവർത്തനം വിപുലീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നിക്ഷേപം. തെലങ്കാനയിലെ ആളോഹരി നോൺ-വെജ് ഉപഭോഗം 1.4 കിലോയാണെന്നാണ് കണക്ക്.