
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് എസ്.എഫ്,ഐ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും കോൺഗ്രസ് പ്രതിഷേധം. പലയിടങ്ങളിലും സി.പി.എമ്മിന്റെയും മറ്റും ഫ്സക്സുകൾ നശിപ്പിച്ചു. കല്‍പറ്റയില്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലേക്ക് നടത്തിയ കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു. എ.കെ.ജി സെന്ററിന് കനത്ത സുരക്ഷ ഏർപ്പെടുത്തി.
എറണാകുളം ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച കെ.എസ്.യു മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റർ കത്തിച്ചു. റോഡിൽ ടയർ കത്തിച്ചും ഇവിടെ പ്രവർത്തകർ പ്രതിഷേധിച്ചു. പാലക്കാട്ട് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. എം.എൽ.എയെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമ.ം എസ്.എഫ്.ഐ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പ്രതിഷേധം അതിക്രമത്തിലേക്ക് മാറുന്നത് തെറ്റായ പ്രവണതയെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്.എഫ്.ഐ ആക്രമണത്തെ സി.പി.എം സെക്രട്ടേറിയേറ്റും അപലപിച്ചു. പാർട്ടിയുടെ അറിവോടെയല്ല മാർച്ചെന്ന് ജില്ലാ നേതൃത്വവും വ്യക്തമാക്കി.