p

കൊല്ലം: കൊല്ലം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ എൻ.ജി.ഒ ആയ സിദ്ധാർത്ഥ ഫൗണ്ടേഷന്റെ സിദ്ധാർത്ഥ സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു.

2022 ജൂൺ 1 ന് മുമ്പ് 5 വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച മലയാള നോവലുകൾക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. 25000 രൂപയും ബുദ്ധപ്രതിമയും പ്രശംസാപത്രവുമടങ്ങുന്ന പ്രധാന അവാർഡും അഞ്ച് സ്പെഷ്യൽ മെൻഷൻ പുരസ്കാരങ്ങളുമാണ് നൽകുന്നത്. കൂടാതെ,​ പ്രത്യേക പരിഗണനാ പുരസ്കാരത്തിന് ചെറുകഥാ സമാഹാരങ്ങളും അയയ്ക്കാം. അവസാന തീയതി ജൂലായ് 30. നവംബറിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.വിലാസം : സിദ്ധാർത്ഥ ഫൗണ്ടേഷൻ,​ പള്ളിമൺ പി.ഒ, കൊല്ലം 691572.ഫോൺ : 9446012054,​ E-mail: foundersiddhartha@gmail.com.

ശാ​സ്ത്ര​പു​ര​സ്‌​കാ​ര​ത്തി​​​ന്അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​വ​കു​പ്പും​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​പ​രി​സ്ഥി​തി​ ​കൗ​ൺ​സി​ലും​ ​ആ​വി​ഷ്‌​ക​രി​ച്ച​ ​കേ​ര​ള​ ​ശാ​സ്ത്ര​ ​പു​ര​സ്‌​കാ​ര​ത്തി​ന് ​നാ​മ​നി​ർ​ദേ​ശം​ ​ക്ഷ​ണി​ച്ചു.​ ​കേ​ര​ള​ത്തി​ൽ​ ​ജ​നി​ച്ച് ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​ ​സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​വി​ദ​ഗ്ധ​രു​ടെ​ ​ആ​ജീ​വ​നാ​ന്ത​ ​നേ​ട്ട​ങ്ങ​ളും​ ​സം​ഭാ​വ​ന​ക​ളു​മാ​ണ് ​അ​വാ​ർ​ഡി​നാ​യി​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​കാ​ഷ് ​പ്രൈ​സും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​ഫ​ല​ക​വും​ ​അ​ട​ങ്ങി​യ​താ​ണ് ​അ​വാ​ർ​ഡ്.​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ജൂ​ലാ​യ് 20​ ​ന​കം​ ​ന​ൽ​ക​ണം.
നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​ഫോ​മും​ ​വി​​​ശ​ദാം​ശ​ങ്ങ​ളും​ ​w​w​w.​k​s​c​s​t​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​നാ​മ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​കേ​ര​ള​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​പ​രി​സ്ഥി​തി​ ​കൗ​ൺ​സി​ൽ,​ ​ശാ​സ്ത്ര​ഭ​വ​ൻ,​ ​പ​ട്ടം,​ ​തി​രു​വ​ന​ന്ത​പു​രം​-​ 695004​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്ക​ണം.