
തിരുവനന്തപുരം : കേരള ഒളിമ്പിക്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ കേരള ഗെയിംസിന്റെയും എക്സ്പോയുടെയും സമഗ്ര കവറേജിനുള്ള പുരസ്കാരം കേരള കൗമുദിക്ക്. ഇന്നലെ ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. കേരള ഗെയിംസ് സംഘാടക സമിതി വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സെപ്തംബറിൽ കേരള സ്കൂൾ ഗെയിംസ് നടത്തുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ ചടങ്ങിൽ അറിയിച്ചു.