boris

ലണ്ടൻ : ബ്രിട്ടണിൽ രണ്ട് സീറ്റുകളിലേക്ക് നടന്ന പാർലമെന്റ് ഉപതിരഞ്ഞെടുപ്പുകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിയ്ക്ക് തോൽവി. വേക്ക്‌ഫീൽഡ്, ടിവേർട്ടൺ ആൻഡ് ഹോനിട്ടൺ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വേക്ക്‌ഫീൽഡിൽ ലേബർ പാർട്ടിയും ടിവേർട്ടൺ ആൻഡ് ഹോനിട്ടണിൽ ലിബറൽ ഡെമോക്രാറ്റുകളും വിജയിച്ചു.

പരാജയത്തിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ ചെയർമാൻ ഒലിവർ ഡോവൻ സ്ഥാനം രാജിവച്ചു. പാർട്ടി ഗേറ്റ് വിവാദങ്ങൾക്ക് പിന്നാലെ ബോറിസ് ജോൺസന് രാജ്യത്തുണ്ടായിരുന്ന ജനപ്രീതി കുത്തനെ ഇടിഞ്ഞെന്നത് പ്രതിഫലിപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ.