india-football

ന്യൂഡൽഹി: ഇന്ത്യ വേദിയാകുന്ന അണ്ടർ 17 വനിതാ ഫുട്ബാൾ ലോകകപ്പിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് കഴിഞ്ഞു. ആതിഥേയരായ ഇന്ത്യയും കരുത്തരായ ബ്രസീലും എ ഗ്രൂപ്പിലാണ്. യു.എസ്.എ,​ മൊറോക്കോ എന്നീടീമുകളാണ് ഗ്രൂപ്പ് എയിലെ മറ്റ്സാന്നിധ്യങ്ങൾ. ഒക്ടോബർ 11 മുതൽ 30 വരെ ഭുവനേശ്വർ,​ ഗോവ,​ നവി മുംബയ് എന്നിവിടങ്ങളിലായാണ് ടൂർണമെന്റ് നടക്കുന്നത്. 16 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഈ ടീമുകളെ നാല് ടീമുകളുള്ള ഗ്രൂപ്പുകളായി തിരിച്ചാണ്പോരാട്ടം. സൂറിച്ചിലെ ഫിഫ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്.

📅 𝐏𝐥𝐞𝐚𝐬𝐞 𝐦𝐚𝐫𝐤 𝐲𝐨𝐮𝐫 𝐜𝐚𝐥𝐞𝐧𝐝𝐚𝐫𝐬 𝐢𝐧 𝐎𝐜𝐭𝐨𝐛𝐞𝐫 𝐭𝐡𝐮𝐬 ✍️

11th - India 🇮🇳 vs USA 🇺🇸
14th - India 🇮🇳 vs Morocco 🇲🇦
17th - Brazil 🇧🇷 vs India 🇮🇳

FIFA #U17WWC debut 🔜 and an opportunity for all involved to #KickOffTheDream 🎇 pic.twitter.com/jLQpXlp79m

— Indian Football Team (@IndianFootball) June 24, 2022

ഭുവനേശ്വറിലെ കലിംഗസ്റ്റേഡിയത്തിൽ 11ന് യു.എസ്.എയ്ക്കെതിരെയാണ് ഇന്ത്യയുടെ ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യൻമാരായ സ്പെയിനും റണ്ണറപ്പുകളായ മെക്സിക്കോയും ഗ്രൂപ്പ് സിയിലാണ്. കൊളംബിയയും ചൈനയുമാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകൾ. 2020ൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റ് കൊവിഡ് വ്യാപനത്തെ തുടർന്നാണ് 2022ലേക്ക് മാറ്റിയത്.

🔖 𝐁𝐨𝐨𝐤𝐦𝐚𝐫𝐤 𝐭𝐡𝐢𝐬 𝐩𝐨𝐬𝐭

A: 🇮🇳 | 🇺🇸 | 🇲🇦 | 🇧🇷
B: 🇩🇪 | 🇳🇬 | 🇨🇱 | 🇳🇿
C: 🇪🇸 | 🇨🇴 | 🇲🇽 | 🇨🇳
D: 🇯🇵 | 🇹🇿 | 🇨🇦 | 🇫🇷

Drop in your quarterfinal predictions below 👇 as the teams now prepare to #KickOffTheDream 🎇 from 11th October at the FIFA #U17WWC India 2022 🏆 pic.twitter.com/L2WGwx5ahF

— Indian Football Team (@IndianFootball) June 24, 2022

ഗ്രൂപ്പുകൾ ഇങ്ങനെ

എ: ഇന്ത്യ,​ ബ്രസീൽ,​ യു.എസ്.എ,​ മൊറോക്കോ

ബി: ജർമനി,​ നൈജീരിയ,​ചിലി,​ ന്യൂസിലൻഡ്

സി: സ്പെയിൻ,​ കൊളംബിയ,​മെക്സിക്കോ,​ ചൈന

ഡി: ജപ്പാൻ,​ ടാൻസാനിയ,​ കാനഡ,​ഫ്രാൻസ്

ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ

ഒക്ടോബർ 11- യു.എസ്.എക്കെതിരെ

ഒക്ടോബർ 14- മൊറോക്കോയ്ക്കെതിരെ

ഒക്ടോബർ 17- ബ്രസീലിനെതിരെ

എല്ലാ മത്സരങ്ങളും ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ