russia

മോസ്കോ : റഷ്യൻ മിലിട്ടറിയുടെ ഇല്യൂഷിൻ IL - 76 ചരക്കുവിമാനം തകർന്നുവീണ് തീപിടിച്ച് നാല് മരണം. ഇന്നലെ പടിഞ്ഞാറൻ നഗരമായ റയാസാന് സമീപം ലാൻഡിംഗിനിടെയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൻജിൻ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.