kk

ലോകത്ത് ഏറ്റവും വിലയേറിയ വീട്,​ കാറുകൾ,​ വസ്ത്രങ്ങൾ,​ വാച്ച് എന്നിവയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ വിലയേറിയ തലയിണയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ,​ എന്നാൽ അത്തരമൊരു തലയിണ പുറത്തിറങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് സങ്കല്പിക്കാൻ കഴിയാത്ത വിലയാണ് ഈ തലയിണയ്ക്ക് .

ലോകത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഈ തലയിണയുടെ വില 57000 ഡോളർ (45 ലക്ഷം )​ രൂപയാണ്. നെതർലൻഡ് സ്വദേശിയായ ഒരു ഫിസിയെതെറാപ്പിസ്റ്റാണ് തലയിണ രൂപകല്പന ചെയ്തിരിക്കുന്നത് എന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 15 വർഷത്തെ പരിശ്രമത്തിനൊടുവിലാണ് അദ്ദേഹം ഈ തലയിണ നിർമ്മിച്ചത്. തലയിണ ഇത്രയും ആഡംബരം നിറഞ്ഞതെങ്ങനെയെന്ന് ഇതിന്റെ നി‌ർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളെ കുറിച്ചറിയുമ്പോൾ ബോദ്ധ്യമാകും.

ഇന്ദ്രനീലക്കല്ല്,​ വജ്രം,​ സ്വർണം എന്നിവ ഈ തലയിണയിൽ പതിപ്പിച്ചിട്ടുണ്ട്. റോബോട്ടിക്ക് മില്ലിംഗ് മെഷീനിൽ നിന്നുള്ള പഞ്ഞിയാണ് തലയിണയ്ക്കുള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. തലയിണയുടെ സിബ്ബിൽ നാല് വജ്രങ്ങളും പതിച്ചിട്ടുണ്ട്.

തലയിണ ഒരു ബ്രാൻഡഡ് ബോക്സിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ എല്ലാവർക്കും ഉപയോഗിക്കാൻ വേണ്ടിയല്ല ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഉറക്കക്കുറവുള്ളവരെ ലക്ഷ്യമിട്ടാണ് തലയിണയുടെ നിർമ്മാണം. എന്നാൽ ഇത്രയും വിലകൂടിയ തലയിണയിൽ തലവച്ച് കിടന്നാൽ ആർക്കെങ്കിലും ഉറക്കം വരുമോ എന്നാണ് നെറ്റിസണിന്റെ ചോദ്യം.