kk

കേരളത്തിൽ അപൂർവ്വമായുള്ള ഗുഹാക്ഷേത്രങ്ങളിൽ ഒന്നാണ് തൃശൂർ ജില്ലയിലെ ഇരുംനിലംകോട് ഗുഹാക്ഷേത്രം. മുള്ളൂർക്കര പ‌ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം എട്ട്,​ ഒൻപത് നൂറ്റാണ്ടുകളിലായാണ് നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. സ്വയംഭൂ വിഗ്രഹമായതിനാൽ പ്രധാനമൂർത്തി ആരാണെന്നത് വ്യക്തമല്ല. വിശാലമായ പാറയുടെ ചെരുവിൽ രൂപപ്പെട്ടുവരുന്ന വിഗ്രഹമാണ് ക്ഷേത്രത്തിലേത്. ശയനരൂപത്തിലുള്ള ആൾരൂപമായാണ് വിഗ്രഹം വളരുന്നത്. ദക്ഷിണായനത്തിലേക്ക് ദേവൻ ശയിക്കുന്നു എന്നാണ് സങ്കല്പം.

ത്രിമൂർത്തീ സാന്നിദ്ധ്യമുണ്ടെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും ശിവനാണ് പ്രാധാന്യം. സുബ്രഹ്മണ്യന്‍, ഗണപതി, ഭഗവതി എന്നീ ഉപദേവതകളുമുണ്ട്. പ്രധാനവിഗ്രഹത്തിനു പിന്നിലായി ശിവഭൂതഗണത്തിന്റെ ഒരു നിരതന്നെ മനോഹരമായ കല്ലിൽ കൊത്തിയ ശില്പങ്ങളുടെ രൂപത്തിൽ കാണാം.

kk

പഴയകാലത്ത് ക്ഷേത്രത്തിൽ പ്രത്യേകം പൂജാരി ഉണ്ടായിരുന്നില്ല. ആളുകൾ തന്നെ നേരിട്ട് പൂജകൾ നടത്തുകയും അർച്ചനകൾ നേദിക്കുകയും ചെയ്യുകയായിരുന്നു പതിവ് .സർവ മതസ്ഥർക്കും പ്രവേശനമുള്ള ക്ഷേത്രമാണ് ഇരുനിലം‌കോട് ക്ഷേത്രം. മത്സ്യമാംസാദികള്‍ ഒഴികെ എന്തും ഈ ക്ഷേത്രത്തില്‍ നേദിക്കാം. ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി ഈ പ്രദേശത്തുണ്ടാകുന്ന എന്തും ഇരുനിലംകോട് ക്ഷേത്രത്തില്‍ നേദിക്കണമെന്ന വിശ്വാസവുമുണ്ട്.

യറുവേദനയുണ്ടായാല്‍ മരം കൊണ്ടോ മണ്ണുകൊണ്ടോ ഉള്ള ആമ, മത്സ്യം, തേള്‍, പഴുതാര എന്നിവ നിർമ്മിച്ച് ഇവിടെ സമർപ്പിച്ചാല്‍ രോഗം മാറുമെന്നാണ് വിശ്വാസം.

kk

ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗുഹയുടെ മുകളിലുള്ള പാറയില്‍ കരിങ്കല്ലുകള്‍ കൊണ്ട് നിർമ്മിക്കപ്പെട്ട ഏഴുമുനിയറകളില്‍ ഒരെണ്ണം മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നൊള്ളു.ക്ഷേത്രത്തിലെ പ്രധാന ഉത്സവം സ്കന്ദ ഷഷ്‌ഠിയാണ് . തുലാമാസത്തിലെ വെളുത്ത ഷഷ്ഠിക്കാണ് ഉത്സവം. പത്തു ദേശങ്ങളില്‍ നിന്നുള്ള കാവടികള്‍ ഉത്സവത്തില്‍ പങ്കെടുക്കും.