
ന്യൂഡൽഹി: പതിനെട്ട് വർഷത്തോളമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരക്ഷരം പോലും മിണ്ടാതെ വേദന സഹിക്കുകയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2002ലെ ഗുജറാത്ത് കലാപത്തിൽ സുപ്രീം കോടതി മോദിയ്ക്ക് ക്ളീൻ ചിറ്റ് നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'18, 19 വർഷത്തോളം മോദി ഒരക്ഷരം പോലും പറയാതെ ശിവഭഗവാൻ ലോക നന്മയ്ക്കായി സ്വയം വിഷം കുടിച്ചത് പോലെ വേദന സഹിച്ചു. അദ്ദേഹം വേദന തിന്നുന്നത് ഞാൻ വളരെ അടുത്തറിഞ്ഞിട്ടുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് ഇത്രയും വർഷം സംസാരിക്കാതിരിക്കാൻ വളരെയധികം ഇച്ഛാശക്തിയുള്ള ഒരാൾക്കേ സാധിക്കുകയുള്ളൂ'- അമിത് ഷാ പറഞ്ഞു.
#WATCH | A tall leader fought this 18-19-yr-long fight without saying a word&braving all pain like 'vishpaan' of Lord Shankar...I saw him suffering through this very closely. Only a strong-willed person could've taken stand to not say anything as case was sub-judice: HM Amit Shah pic.twitter.com/aATkeKbKhE
— ANI (@ANI) June 25, 2022
'ഭരണഘടനയെ എപ്രകാരം ബഹുമാനിക്കണമെന്നുള്ള മാതൃകയാണ് മോദി കാഴ്ചവയ്ച്ചത്. അദ്ദേഹം ചോദ്യം ചെയ്യപ്പെട്ടപ്പോഴും ആരെങ്കിലും ധർണ നടത്തുകയോ പ്രവർത്തകർ ഐക്യദാർഢ്യവുമായി രംഗത്തെത്തുകയോ ചെയ്തില്ല. ആരോപണങ്ങൾ ഉന്നയിച്ചവർക്ക് മനസാക്ഷിയുണ്ടെങ്കിൽ അവർ മാപ്പ് പറയണം'- അമിത് ഷാ കൂട്ടിച്ചേർത്തു.
#WATCH | "...Modi ji set an example, showing how Constitution can be honoured. He was questioned but nobody staged dharna & workers didn't come to stand in solidarity with him...If those who levelled allegations have a conscience, they should apologise," HM on 2002 Gujarat riots. pic.twitter.com/K2UymZDAth
— ANI (@ANI) June 25, 2022
മോദിയെ പുകഴ്ത്തിയ അമിത് ഷാ നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കേസിൽ രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തതിനെക്കുറിച്ചാണ് അമിത് ഷാ സാംസാരിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകുന്നത് സംബന്ധിച്ച് മോദി ഒരു നാടകവും നടത്തിയില്ല. മുഖ്യമന്ത്രി ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിൽ അദ്ദേഹവും തയ്യാറാണ്. എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.
2002ലെ ഗുജറാത്ത് കലാപക്കേസിൽ മോദിയുൾപ്പടെ 64 പേർക്ക് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ക്ളീൻ ചിറ്റ് നൽകിയത്. കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി സമർപ്പിച്ച ഹർജി തള്ളിയതിന് ശേഷമായിരുന്നു സുപ്രീം കോടതി വിധി. ഹർജിയിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.