mary-reichel

ചേർത്തല: മേക്കപ്പിൽ യൂണിവേഴ്‌സൽ അച്ചീവേഴ്‌സ് ബുക്ക് ഒഫ് റെക്കാഡ്‌സി​ൽ ഇടം നേടി മാരാരിക്കുളം സ്വദേശിനി മേരി റേയ്ച്ചൽ (ഡാനി). ബ്രൈഡൽ മേക്കപ്പ്, ഫാന്റസി മേക്കപ്പ്, വാട്ടർ എലിമെന്റ് മേക്കപ്പ് എന്നീ തലങ്ങളിലാണ് മത്സരം നടന്നത്.

പാത്രം കഴുകുന്ന സ്‌ക്രബർ ഉപയോഗിച്ചാണ് മോഡലിന് ഡ്രസ് ഡിസൈൻ ചെയ്തത്. മാരാരിക്കുളം സ്വദേശിനിയും ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയുമായ നിമിഷയെയാണ് മേക്കപ്പ് ചെയ്ത് മത്സരത്തിൽ അവതരിപ്പിച്ചത്. ഒരു മണിക്കൂറും പത്ത് മിനിട്ടും കൊണ്ടാണ് സുവർണനേട്ടം കൈവരിച്ചത്. കഴിഞ്ഞ ദിവസം എറണാകുളം ഗോകുലം പാർക്കിൽ നടന്ന മത്സരത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 50 ഓളം മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് 16-ാംവാർഡ് മാപ്ലശ്ശേരി വീട്ടിൽ ബിനിലിന്റെ ഭാര്യയാണ് മേരി റേയ്ച്ചൽ. മകൾ:ബദ്രി. മേക്കപ്പിൽ ഇതിനോടകം തന്നെ നിരവധി പുരസ്‌ക്കാരങ്ങൾ മേരി റേയ്ച്ചൽ നേടിയിട്ടുണ്ട്. സ്വന്തമായൊരു ബ്യൂട്ടിഷോപ്പ് തുടങ്ങുകയെന്ന സ്വപ്നം പൂവണിഞ്ഞതായും ജൂലായ് 10ന് മാരാരിക്കുളം ചെറുവള്ളിശേരിയിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിക്കുമെന്നും മേരിറേയ്ച്ചൽ പറഞ്ഞു.