chao

കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​വ്യ​ത്യ​സ്ത​ ​ഗെ​റ്റ​പ്പി​ൽ​ ​എ​ത്തു​ന്ന​ ​ന്നാ​ ​താ​ൻ​ ​കേ​സ് ​കൊ​ട് ​സി​നി​മ​യു​ടെ​ ​കൗ​തു​കം​ ​നി​റ​ഞ്ഞ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ചീ​മേ​നി​ ​മാ​ന്വ​ൽ​ ​എ​ന്ന​ ​ദി​ന​പ്പ​ത്ര​ത്തി​ൽ​ ​വ​ന്ന​ ​ഫു​ൾ​ ​പേ​ജ് ​വാ​ർ​ത്ത​യു​ടെ​ ​മാ​തൃ​ക​യി​ൽ​ ​ഔ​ദ്യോ​ഗി​ക​ ​പോ​സ്റ്റി​ന് ​മി​ക​ച്ച​ ​സ്വീ​കാ​ര്യ​ത​യാ​ണ് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ല​ഭി​ക്കു​ന്ന​ത്.​ ​എം.​എ​ൽ.​എ​യു​ടെ​ ​വീ​ട്ടി​ൽ​ ​ക​യ​റി​യ​ ​മോ​ഷ്ടാ​വി​നെ​ ​പ​ട്ടി​ ​ക​ടി​ച്ചു.​ ​നാ​ട്ടു​കാ​ർ​ ​പി​ടി​ച്ചു​കെ​ട്ടി​ ​പൊ​ലീ​സി​ൽ​ ​ഏ​ല്പി​ച്ചു​ ​എ​ന്ന​ ​ത​ല​ക്കെ​ട്ടോ​ടു​കൂ​ടി​യ​ ​വാ​ർ​ത്ത​യ്ക്കാണ് മി​ക​ച്ച​ ​സ്വീ​കാ​ര്യ​ത​.​ ​ചാ​ക്കോ​ച്ച​ന്റെ​ ​നി​ല്പും​ ​ഭാ​വ​വും​ ​കാ​ഴ്ച​ക്കാ​രി​ൽ​ ​ചി​രി​ ​ഉ​ണ​ർ​ത്തും.​ ​ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​പൊ​തു​വാ​ൾ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ശ​സ്ത​ ​ത​മി​ഴ് ​ന​ടി​ ​ഗാ​യ​ത്രി​ ​ശ​ങ്ക​ർ​ ​ആ​ണ് ​നാ​യി​ക.​ ​സൂ​പ്പ​ർ​ ​ഡീ​ല​ക്സ്,​ ​വി​ക്രം,​ ​മാ​മ​നി​ത​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പ്ര​ശ​സ്ത​യാ​യ​ ​ഗാ​യ​ത്രി​ ​ശ​ങ്ക​ർ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്രം​ ​കൂ​ടി​യാ​ണ്.​ ​എ​സ്.​ടി.​കെ​ ​ഫ്രെ​യിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ന്തോ​ഷ് ​ടി.​ ​കു​രു​വി​ള​ ​നി​ർ​മ്മാ​ണ​വും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സ് ,​ ​ഉ​ദ​യ​ ​പി​ക്ചേ​ഴ്സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളു​ടെ​ ​കീ​ഴി​ൽ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​സ​ഹ​നി​ർ​മ്മാ​ണ​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​ഹാ​സ്യ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ആ​ഗ​സ്റ്റ് 12​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.