sajan

ന്യൂഡൽഹി: മലയാളി താരം സജൻ പ്രകാശ് ഉൾപ്പെടെ 4 പേർ കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കും.സജനെക്കൂടാതെ ശ്രീഹരി നടരാജ്, കുഷാഗ്ര റാവത്ത്,അദ്വൈത് പാഗെ എന്നിവരാണ് ജൂലായ് 28 മുതൽ ആഗസ്റ്റ് 8വരെ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺ വെൽത്ത് ഗെയിംസിൽ നീന്തൽക്കുളത്തിൽ ഇന്ത്യയ്ക്കായി പൊരുതാനിറങ്ങുന്നത്. ജൂലായ് 29 മുതൽ ആഗസ്റ്റ് 3 വരെയാണ് നീന്തൽ മത്സരങ്ങൾ നടക്കുന്നത്.