k-muralidharan

കോഴിക്കോട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചാൽ തടയാനാവില്ലെന്ന് കെ.മുരളീധരൻ എം.പി. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ ഓഫീസിനു നേരെയുണ്ടായ അക്രമത്തിലൂടെ ബിജെപി അനുകൂല നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നത് വ്യക്തമാണ്. കേരള പോലീസ് ഗുണ്ടാസംഘമായി മാറി. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തു നിന്ന് തിരിച്ചടി ഉണ്ടായാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് പൂർണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.