ee

തുടുതുടുത്ത രുചിയുള്ള ഓറഞ്ചിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയും വിറ്റാമിൻ എയും ധാരാളമുണ്ട്. പതിവായി ഓറഞ്ച് കഴിക്കുമ്പോൾ ശരീരത്തിൽ നിന്ന് അണുബാധകൾ ഒഴിവാകുകയും നീർക്കെട്ട് ഇല്ലാതാകുകയും ജലദോഷം, പനി എന്നിവയിൽ നിന്ന് സംരക്ഷണവും ലഭിക്കും.

കലോറി, ധാരാളം ഡയറ്ററി ഫൈബർ, അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഓറഞ്ചിൽ ധാരാളമുണ്ട്. അതേ സമയം കൊളസ്ട്രോൾ ഒട്ടുമില്ല താനും. വിറ്റാമിൻ സി, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ കൂടാതെ ഓറഞ്ചിൽ പെക്റ്റിൻ പോലുള്ള ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ (എൽഡിഎൽ) അളവ് കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോൾ (എച്ച്ഡിഎൽ) അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.